ഈ തീരമിന്നു ശൂന്യമാണ് !
കാഴ്ചകള്‍ ബാക്കിയാക്കി
തിരക്കിട്ട് മടങ്ങുന്ന തിരകള്‍ക്കൊപ്പം
കാലം മായ്ച്ചുകളഞ്ഞോ ഓര്‍മയുടെ
കാല്‍പ്പാടുകള്‍ ??
സ്നേഹിക്കാന്‍ ഒരു മനസ്സും
നോവാനൊരു ഹൃദയവുമുണ്ടെന്ന്
നീ അറിയിക്കും വരെ,
ഞാന്‍ കരഞ്ഞിരുന്നില്ല!
വിരല്തുമ്പിനാല് തൊട്ടെടുത്ത
പ്രണയമെന്റെ നെറ്റിയില്‍ പടര്‍ത്തി
ചിന്തകളില്‍ വിരുന്നു വരും വരെ
പരിഭവങ്ങള്‍ വരികളില്‍ ഒളിച്ചിരുന്നില്ല !
ആരോ നെയ്ത സ്നേഹനൂലിനാല്‍
നീയെന്‍ മോതിരവിരല്‍ മറക്കും വരെ
ഞാനെന്നെ അറിയാതിരുന്നുമില്ല!
ഇന്നീ തീരം നീയാണെന്നും
തിരകള്‍ എന്റെ ഉള്തുടിപ്പുകളാണെന്നും
ഞാന്‍ തിരിച്ചറിയുന്നു.
3 comments:
ഓർമ്മയുടെ തീരങ്ങളിൽ കാലം മായ്ക്കാത്ത കാല്പാടുകൾ..
വളരെ നല്ല വരികൾ.
ശുഭാശംസകൾ....
Thank You S :)
തിരിച്ചറിവുകള്‍ നല്ലതാണ്...
Post a Comment