യാത്ര പറഞ്ഞുപോയ ഇന്നലെകളിൽ
എന്നെ നനയാതെ പോയൊരു
മഞ്ഞുതുള്ളി.
ഏകാന്തതതകളിൽ
നനുത്ത ഓര്‍മ്മകളിലൂടെ
അവളെന്നെ തിരഞ്ഞെത്താറുണ്ട്
സ്നേഹം കൊണ്ടാൽ ചിതറുമവൾ,
കാറ്റിനൊപ്പം
ചൂട് തട്ടാതെ
പുല്ലിലും പൂവിലും
ശലഭത്തിൻ ചിറകിലും
ഒളിച്ച് യാത്ര തുടരുന്നു
വെയിൽ ചിരിക്കുമ്പോൾ
എന്റെ മനസ്സ് പിടയാറുണ്ട് !
ഉടയാതെ ഉലയാതെ
അവളെന്നെ അണയാൻ
ഞാനും കൊതിക്കുന്നുവല്ലോ ?
വസന്തം വന്ന്
സുഗന്ധം പരക്കുമ്പോൾ
ഓര്‍ക്കാതെ തൊടുന്ന മഴയിൽ
മണ്ണ് കുതിരുമ്പോൾ
അവളെ ഞാൻ പ്രതീക്ഷിക്കാറുണ്ട് !
ആ ചുണ്ടുകൾ
രുചിയുടെ നറുതേൻകണം
എന്നിൽ പകരുവാനായ്
എന്നരികെ എവിടെയോ
ഉണ്ടെന്ന് ഞാനറിയുന്നു.
6 comments:
സ്നേഹം കൊണ്ടാല്‍ ചിതറുന്ന,
അരികിലെവിടെയോ ഉള്ള.....
ആ ചുണ്ടുകൾ
രുചിയുടെ നറുതേൻകണം
എന്നിൽ പകരുവാനായ്
എന്നരികെ എവിടെയോ
ഉണ്ടെന്ന് ഞാനറിയുന്നു...
അജിത്ജി-യെ ഇപ്പൊ കാണുന്നില്ലല്ലോ.
തിരക്കുകള്‍ :)
സന്തോഷം അമല്‍ :)
മഞ്ഞുതുള്ളി..
ഒരു മഞ്ഞുതുള്ളി...
നിമിഷങ്ങൾ തൻ കൈക്കുടന്നയിലിന്നൊരു നീലാഞ്ജനതീർത്ഥമായി...
നല്ല കവിത
ശുഭാശംസകൾ....
Post a Comment