RSS
Container Icon

ആദ്യ പ്രണയം



നിലയ്ക്കാത്ത പ്രവാഹത്താല്‍ 
സ്നേഹം സത്യമെന്ന് 
നീ പഠിപ്പിച്ചു !
ചിരിക്കും കരച്ചിലിനുമിടയിൽ 
നമ്മെ അറിഞ്ഞതും 
പ്രണയം വളര്ന്നതും
നീ പറഞ്ഞ അത്ഭുതമായിരുന്നു!
നിലം തൊടാതെ ,
ശൂന്യതയിൽ തൂങ്ങിയാടുന്ന
ചിന്തകളില്‍ ജീവൻ നിറച്ച
രൂപം മാത്രമായി ഞാൻ !
തോന്നലുകൾ പലപ്പോഴും
സത്യമാവുമ്പോള്‍ അറിയുന്നു
ആദ്യമായി
ഞാൻ പ്രണയത്തിലാണെന്ന് !
വേനൽ വന്നതും
നിലാവ് മാഞ്ഞതും ഞാനറിഞ്ഞില്ല
നീ വരുന്നതും സ്വപ്നം പകുത്തു തരുന്നതും
കിനാവ്‌ കണ്ടു ഞാനിരുന്നു !
ഹൃദയം തുറന്നു രഹസ്യം പുറത്തെടുത്ത
നീയെന്നരികിൽ ഇല്ലാതിരുന്നപ്പോഴെല്ലാം
കാതോര്‍ക്കുന്ന സംഗീതമായും
വിടര്ന്ന മിഴികളിന്‍ തിളക്കവുമായും
ഞാന്‍ നിന്നെയറിഞ്ഞു !
അറിയാതെ വിടരുന്ന ചൊടികളും
അകതാരില്‍ നിറയുന്ന മൗനവും
നിന്നെ സ്നേഹിക്കുന്നു
എന്നു പറയാന്‍
വാക്കുകൾ തിരഞ്ഞുപോവുന്നു. !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Indian Rays said...

ഡയിസി പുഷ്പം പോലെ മനോഹരം ആയിരിക്കുന്നു .

ajith said...

സ്നേഹപ്രവാഹം

സൗഗന്ധികം said...

പ്രണയ പ്രവാഹം...

പ്രണയാതുരമായ വരികൾ.. വളരെ നന്നായി എഴുതിയിരിക്കുന്നു.

ശുഭാശംസകൾ....

ഡെയ്സി said...

സന്തോഷമായി IR

സ്നേഹമില്ലെങ്കില്‍ ഒന്നുമില്ലല്ലോ അജിത്ജി..... അതാ...... :)

സൗഗന്ധികം, താങ്കളുടെ പേരൊന്നു പറയൂ ..... നന്ദി കേട്ടോ ;)

മൌനം said...

ആദ്യപ്രണയം പോലെ തന്നെ ആദ്യപ്രണയ നഷ്ടവും അവിസ്മരണീയം ഈ ജന്മം..

Post a Comment

Related Posts Plugin for WordPress, Blogger...