മരവിച്ച മനസ്സുമായി
ഏകാന്തതയുടെ തടവറയിൽ
നിലാവിന്റെ ചിരാതുകൾ
തെളിയുന്നതും കാത്ത് .
ആത്മാവ് നഷ്ടപെട്ട
ഒര്മകളെ പൊതിഞ്ഞ്
ജീവനില്ലാത്ത കുറിമാനങ്ങൾ !
വിരൽതുമ്പ് കുടഞ്ഞെറിഞ്ഞ
മുറിവുകൾക്കിന്ന് വേദന
കുറഞ്ഞിരിക്കുന്നു.
മാഞ്ഞും വേര്‍പെടാൻ മറന്ന്
കണ്ണീർ മായ്ച്ച അക്ഷരങ്ങൾ
ദുഖബിംബങ്ങള്ക്ക് കാവലിരിക്കുന്നു!
സ്വപ്നങ്ങള്‍ക്ക് കാഴ്ച നല്കി
പകലിലും പുഞ്ചിരി തൂകിയനേകം
നക്ഷത്രങ്ങൾ ചിരിക്കുമ്പോൾ
പൊടിപിടിച്ചുറങ്ങുന്ന
കിനാവറ്റ കടലാസു കീറുകളുടെ
സ്ഥാനം എവിടെ ആയിരിക്കും?
5 comments:
കിനാവറ്റ കടലാസു കീറുകളുടെ
സ്ഥാനം എവിടെ ആയിരിക്കും?
Good
കണ്ണീർ മായ്ച്ച അക്ഷരങ്ങൾ
ദുഖബിംബങ്ങള്ക്ക് കാവലിരിക്കുന്നു!
നല്ല വരികൾ...
ശുഭാശംസകൾ...
നല്ല വരികള്‍ .. ഇഷ്ട്ടായി
നന്ദി ചേട്ടന്മാരെ :)
പൊടിപിടിച്ചുറങ്ങുന്ന
കിനാവറ്റ കടലാസു കീറുകളുടെ
സ്ഥാനം എവിടെ ആയിരിക്കും?
- അവയെക്കാള്‍ എത്രയോ പുരാതനമായിരിക്കും പൊടി പിടിച്ച മനസിലെ ഓര്‍മ്മകള്‍
Post a Comment