മേഘങ്ങളോട് കളി പറഞ്ഞ്
പുഴയും വയലും കടന്നൊഴുകുന്ന
ഇരുട്ടിലെഴുതിയ കീര്‍ത്തനങ്ങള്‍,
പ്രഭാതത്തിലേക്ക് പറന്നടുക്കുന്ന
ശലഭങ്ങള്‍ പരിണയം ചെയ്യുന്ന
പൂക്കളെക്കുറിച്ചായിരുന്നു..
വയലറ്റ് നിറമുള്ള ആകാശത്തിനു കീഴെ
അതിവര്‍ഷത്തില്‍ കവിഞ്ഞ കണ്ണാടിയിൽ
പകല്‍ വിഴുങ്ങി മരിച്ചുമടയാതെ
ഇരുളില്‍ തുറന്ന നക്ഷത്രക്കണ്ണുകള്‍
ഞെട്ടറ്റു വീഴുന്ന പൂവിതളുകളായ്
പുതിയൊരു സ്വപ്നത്തിലേക്ക്...
നിയതിയുടെ കളിയരങ്ങിലെ
നഷ്ടങ്ങളുടെ തിരശീലയില്‍
നിന്റെ പേരെഴുതാന്‍ മടിച്ചു
ഭ്രമണപഥങ്ങളില്‍ ഉറങ്ങുന്നു ഞാനും
ഒരു തമോഗര്‍ത്തത്തിനുമേകാത്ത
എന്‍ മിഴിത്തിളക്കമായ് നീയും..










.jpg)
