ഒന്നു നനയാന്‍ കൊതിച്ച ഓര്‍മ്മകള്‍ 
ആകാശത്തു ഇടിമുഴക്കം തീര്‍ക്കുമ്പോഴും 
ഞാന്‍ ഉറങ്ങുക തന്നെയായിരുന്നു.. 
പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി 
ഭൂമിയെ തൊട്ടതിന് മുഴക്കമെന്നെ ഉണര്‍ത്തി... 
വിരഹത്തിന്റെ മിന്നല്‍ വെളിച്ചമകറ്റാന്‍  
ഇറുകെ അടച്ച കണ്ണുകളെ   
ഒരു കുഞ്ഞു മിന്നാമിനുങ്ങിന്റെ 
ഇത്തിരി വെട്ടം മഞ്ഞളിപ്പിച്ചു
മഴയുടെ നിലയ്ക്കാത്ത താളങ്ങള്‍ 
എന്റെ കാതുകളെ ആര്ദ്രമാക്കുന്നു 
നിര്‍വ്വചിക്കാന്‍ കഴിയാത്ത ആ താളത്തില്‍  
നിറഞ്ഞു പെയ്യുന്ന വേനല്‍ മഴയുടെ കരുത്തില്‍,
ചൂടിന്റെ കണികകള്‍ പൊട്ടിപ്പടരുമ്പോള്‍
ഉയരുന്നു മണ്ണിന്റെ മണം;
ഒരു സ്നേഹപരിരംഭണത്തിനായ് 
നെഞ്ചു തുടിച്ചു ഞാന്‍ എഴുന്നേല്ക്കുകയാണ്.. 
മഴ കനത്തു തുടങ്ങിയിരിക്കുന്നു.. 
കുളിരോര്‍മ്മകളില്‍ ഒരു തലയിണയുടെ പതുപതുപ്പിനു മേല്‍ 
നിന്റെ തിളങ്ങുന്ന കണ്ണുകള്‍ ഉണര്‍ന്നു തന്നെ നില്ക്കുന്നു... 
എന്റെ സ്നേഹമന്ത്രണങ്ങള്‍ വരികള്‍ തീര്‍ത്ത 
മഴനൂലുകള്‍ താളമിട്ട ഒരു പ്രിയരാഗം ഞാന്‍ മൂളാം.. . 
കാതോര്‍ത്താല്‍ നിനക്കതു കേള്‍ക്കാം.. 
ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍, 
തണുത്തു തണുത്തു ഞാനൊരു മഴത്തുള്ളിയായ് മാറും..  
അകലങ്ങളില്‍, 
നിന്റെ ആകാശങ്ങളില്‍ ഇതേ മഴ പെയ്യുമ്പോള്‍.... നീയും!! 









8 comments:
ഇരുവരും ഒരേ ആകാശം ഒരു കുടയാക്കണം..
പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി
ഭൂമിയെ തൊട്ടതിന് മുഴക്കമെന്നെ ഉണര്‍ത്തി...
ഇനിയും ഉണരട്ടെ മഴയോർമ്മകൾ .. വരികൾ ഇഷ്ടമായി..
ആശംസകൾ !
നല്ലൊരു കവിത തൻ
വർഷ മംഗളഘോഷം... :)
ചൂട്, ചൂടെന്നു പരാതിയാരുന്നു എല്ലാർക്കും. മഴ പെയ്യാൻ തുടങ്ങി. ഇടി വെട്ടി. പരാതിപ്രളയം തുടങ്ങി. ഈ മഴയൊന്നു തോർന്നിരുന്നേലെന്ന്. ഹ...ഹ...ഹ... പെയ്താ കുറ്റം.പെയ്തില്ലേൽ കുറ്റം. മഴ കർണ്ണാടക തീരം പിടിച്ചു. ഇവിടെ നമ്മുടെ ആശാന്മാർ ഡാം എപ്പഴാ പൊളിഞ്ഞു വീഴുന്നേന്നും നോക്കിയിരിക്കുവാ :)
കവിത മനോഹരമായിരിക്കുന്നു.
ശുഭാശംസകൾ......
ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍,
തണുത്തു തണുത്തു ഞാനൊരു മഴത്തുള്ളിയായ് മാറും..
അകലങ്ങളില്‍,
നിന്റെ ആകാശങ്ങളില്‍ ഇതേ മഴ പെയ്യുമ്പോള്‍.... നീയും!!
ഇതെന്താ ചേച്ചി ഇത്രയ്ക്ക് വിരഹം.....
ഈ വിഷയം ഒന്ന് മാറ്റി പിടിക്കൂ
വിരഹം എന്നത് പ്രണയത്തോട് മാത്രം കൂട്ടിവായിക്കുന്നത് എന്ത് ?? എപ്പോഴും വരികളെ വ്യക്തിയുമായി ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുമ്പോഴാണ് മടുപ്പ്....
എപ്പോഴും ദുഃഖം ചേര്‍ത്തു പിടിക്കാന്‍ ഇഷ്ടപെടുന്നത് കൊണ്ടാവാം വരികളിലവ തെളിയുന്നത്. വിരഹം... ഡെയ്സി ക്ക് ഒട്ടും ചേരില്ല വിനീത് :)
നന്ദി സ്നേഹം എല്ലാര്ക്കും :)
ഇലക്ഷന് കഴിഞ്ഞത് കൊണ്ട് ഇനി ഡാം തകരില്ലായിരിക്കും. ;)
താങ്ക്സ് S
Post a Comment