RSS
Container Icon

പറയാതെ. !!






അപൂര്‍ണമായ ചിന്തകളില്‍ നീ  എന്നെ ഒതുക്കിയില്ല, 

അറിയാനായി  അന്വേഷിച്ചതുമില്ല,

മുറിഞ്ഞു പോവാതെ നിന്റെ കൈവെള്ളയിലൊരു കോണില്‍ -

വളരുന്ന രേഖയായ് ‍ ഞാനുണ്ടെന്ന് പറഞ്ഞതുമില്ല 

സ്വപ്നത്തില്‍ പൊതിഞ്ഞൊരു ചരടിലെന്റെ-

ഹൃദയം കോര്‍ത്തിട്ടു ധൂതയച്ചുമില്ല,

അക്ഷരങ്ങള്‍ പതിക്കാത്ത വെള്ളക്കടലാസ്സില്‍ -

ചുവചുവക്കെ കുങ്കുമം തൂവി നെറുകയും ചുവപ്പിച്ചില്ല,

എല്ലാം പറയാതെ പറഞ്ഞൊരു മിടിപ്പിന്റെ ദൂരത്തില്‍-

കൂടെയുണ്ടെന്ന് തോന്നിപ്പിച്ചതുമില്ല, 

എന്നിട്ടും, കാലത്തിന്‍ ഒരേടില്‍ വരച്ചിടാന്‍ ഒരു ചിത്രവും ഇല്ലെന്നോ!

ഉത്തരങ്ങള്‍ മാത്രം നോക്കിയിരുന്ന എന്നെയൊരു-

ചോദ്യചിഹ്നത്തില് സ്വയമണിഞ്ഞുരുകുന്നു,

എങ്കിലും നിന്നെ ഞാനറിയുന്നു, 

നീ എഴുതാതെ പോയ വരികളിലാണെന്റെ മനസ്സ് 

പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തങ്ങി നില്‍ക്കുന്ന -

മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്,

പതിഞ്ഞെങ്കില്‍, തിരുത്താതെ നീളുന്ന വാക്കുകളില്‍ ‍-

ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം!



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

6 comments:

റോബിന്‍ said...

വളരെ നന്നായിരിക്കുന്നു... ആശംസകള്‍.. ഇന്യും എഴുതുക...

Rainy Dreamz said...

വശ്യ സുന്ദരമായ ഭാഷ...

മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്...

പതിഞ്ഞെങ്കില്‍ തിരുത്താതെ നീളുന്ന വാക്കുകളില്‍ ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം ..!

കൊള്ളാം എഴുത്ത് തുടരുക... ഭാവുകങ്ങള്

Daisy George said...

Tnx Robin & Rainy :)

razla sahir said...

ഉത്തരങ്ങള്‍ മാത്രം നോക്കിയിരുന്ന എന്നെയൊരു-

ചോദ്യചിഹ്നത്തില് സ്വയമണിഞ്ഞുരുകുന്നു,

എങ്കിലും നിന്നെ ഞാനറിയുന്നു,
എഴുതാതെ പോയ വരികളിലാണെന്റെ മനസ്സ്

പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തങ്ങി നില്‍ക്കുന്ന -

മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്,

പതിഞ്ഞെങ്കില്‍, തിരുത്താതെ നീളുന്ന വാക്കുകളില്‍ ‍-ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം!

ഹൃദയ സ്പര്‍ശി ആയ വരികള്‍......ഇനിയും ഒഴുകട്ടെ ...ആശംസകള്‍

Beena Sebastian said...

നീ എഴുതാതെ പോയ വരികളിലാണ് എന്റെ മനസ്
പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തന്ഗിനില്കുന്ന
മൌനതിലാണ് എന്നെ അറിഞ്ഞിരുന്നത്.........

എന്റെ മനസറിഞ്ഞ കവിത,അഭിനന്ദനങ്ങള്‍ .....


Bhanuprasad K H said...

ഇഷ്ടം ....

Post a Comment

Related Posts Plugin for WordPress, Blogger...