RSS
Container Icon

നിദ്രയിലേക്ക് *_*





പെയ്തുതോര്‍ന്നൊരു മനസ്സുമായി

എനിക്കിന്നുറങ്ങണം.

കാലങ്ങള്‍ക്കപ്പുറം ആഴ്ന്നിറങ്ങിയ-

ഒരു മുള്ള് നീങ്ങിയ നോവ്‌ മറന്ന്!

നിഴലുകള്‍ കാണാതെ എന്നിലെ വരികളായുതിരാന്‍--

കിളിവാതിലിലൂടെ നീ കാണുന്ന മഴനൂലുകള്‍-

ധാരാളം മതിയെനിക്ക്.

കാവല്‍ നില്‍ക്കുന്ന പടനായകന്റെ ഉറപ്പുള്ള ഹൃദയം-

എന്‍ നേര്‍ക്ക്‌ നീളുമ്പോള്‍ -

എരിയാന്‍ മടിക്കുമീ നേര്‍ത്ത നാളം-

കാറും-കോളുമേറ്റ് അണയുമെന്ന ഭയമില്ല്ല .

തിരശ്ശീലക്കപ്പുറം എന്നെ ഓര്‍ക്കുന്നതിന്റെ ഭാരം-

ഞാനിവിടെ അറിയുന്നു.

വിറയാര്‍ന്ന വിരലുകളാല്‍ നീയെഴുതിയെറിയുന്ന-

കടലാസ്സു തുണ്ടുകളില്‍ മനസ്സും തളര്‍ന്നു വീഴുമ്പോള്‍-

എന്റെയൊരു വിളിയിലുയിര്ക്കാനുള്ള വ്യഗ്രതയും കാണുന്നു

നിന്റെ ഭ്രാന്തമായ സ്നേഹം തീര്‍ക്കുമീ വിരഹം,

നാളെയുടെ തുടിപ്പുള്ള നിമിഷങ്ങള്‍ക്ക് സ്വന്തം!

മഴയുടെ സാന്നിധ്യമറിയിച്ച് തണുത്ത കാറ്റെന്നെ-

തഴുകിയകന്നു പോവുന്നു

ഒരു ചാറലിലവശേഷിച്ച വെള്ളത്തിലൂടെ-

തലയൊന്നുനീട്ടിയാ അര്ദ്ധ ചന്ദ്രനും മടങ്ങി.

കുളിരുപടരുന്ന ശരീരവും മനസ്സും-

നിന്നില്‍ ഉണരാന്‍ കൊതിക്കുന്ന സ്വപ്നവും പുതച്ച്-

ഉറങ്ങാനൊരുങ്ങുന്നു ......നിന്നെയും പറ്റിച്ചേര്‍ന്ന്!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ajith said...

ഗുഡ് നൈറ്റ്

K@nn(())raan*خلي ولي said...

ന്റെ റബ്ബേ!


(കവിത വായിച്ചു അറിയാതെ വിളിച്ചുപോയതാ കേട്ടോ.
അക്ഷരത്തെറ്റ് ശരിയാക്കൂ മാഡം) ആശംസകള്‍

razla sahir said...

ഇയ്യാളുടെ കവിതകള്‍ വായിക്കാന്‍ എനിക്കിഷ്ടമാണ്..അതില്‍ പ്രണയമുണ്ട്,വിരഹമുണ്ട്,സ്നേഹ നൊമ്പരങ്ങള്‍ ഉണ്ട്,നീയുണ്ട് ഞാനുണ്ട്....:)ആശംസകള്‍ ...

Post a Comment

Related Posts Plugin for WordPress, Blogger...