RSS
Container Icon

വേദനയാവുന്ന വാര്‍ദ്ധക്യം



ഒരിക്കൽ ഓര്മ്മയാകുന്ന മിടുപ്പുകളിൽ
മൊഴിയില്ലാത്ത ഭാഷകൾ
വ്യർത്ഥമായ കാഴ്ചകൾ
മറവിയുടെ മൂടുപടത്തിൽ
ചോരുന്ന വിഷാദം
ഈറനണിയുന്ന ഇമകളിൽ
ഓടിയൊളിക്കുന്ന വേദന
ഈ ജന്മതീരങ്ങളിൽ
വലിച്ചെറിയപ്പെടുന്ന വാര്ദ്ധക്യം
ആരുടെ ഹിതമാണ്
നേരില്ലാത്ത ബന്ധങ്ങളുടെ
നിയോഗമറിയാൻ നാരായവുമായ്
അലയുകയാണൊരു നോവ്‌
വഴികൾ നഷ്ടപ്പെട്ട ആത്മാവുകൾ
കുടികൊള്ളുമൊരു പ്രാണനിൽ
ബാക്കിയാക്കിയ മോഹങ്ങള്‍
ശൂന്യതയിൽ മറച്ചു വച്ച മഞ്ഞും മഴയും
കണ്ടു കിട്ടും വരെ
ശരീരം പൊതിയുന്നൊരു തണുപ്പ് കടന്ന്
എപ്പോഴാണ് പുത്തന്‍ പ്രതീക്ഷകള്‍
അവരെ തൊടുക എന്നറിയാന്‍
യാത്ര തുടങ്ങുമൊരു കവിത  !!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

6 comments:

rameshkamyakam said...

ഈ ജന്മതീരങ്ങളിൽ
വലിച്ചെറിയപ്പെടുന്ന വാര്ദ്ധക്യം
ആരുടെ ഹിതമാണ്

ശരത് പ്രസാദ് said...

അവരുടെ പ്രധാന പ്രതീക്ഷ പ്രാണനെ പൊതിയുന്ന ആ തണുപ്പു മാത്രമാണ്

സൗഗന്ധികം said...

ശ്രദ്ധയും,സ്നേഹവും, പ്രത്യേകിച്ച് അതു കിട്ടേണ്ടവരിൽ നിന്നും കിട്ടാത്ത വാർദ്ധക്യം വേദനാജനകം തന്നെ. യൗവ്വനം, ബന്ധങ്ങളുടെ നേരറിയാതെ പായുമ്പോൾ, പറന്നു നടന്ന ആകാശത്തിനു താഴെ, അവസാനം വന്നിരിക്കേണ്ട ഒരു ചില്ലയുണ്ടെന്ന് ഏവരും ഓർക്കേണ്ടതു തന്നെയെന്നു തോന്നുന്നു.
ഈ കവിതയതോർമ്മപ്പെടുത്തുന്നു.നന്നായി എഴുതി.

ശുഭാശംസകൾ....

പൈമ said...

നന്നായിരിക്കുന്നു .
.നല്ല ഭംഗി ഉണ്ട് കവിതയുടെ രൂപത്തിന്

ajith said...

വാര്‍ദ്ധക്യം മനോഹരമാക്കാന്‍ സാധിക്കുമായിരുന്നു!!

Vineeth M said...

ശൂന്യതയുടെ മൂടുപടം മാറി അവ പ്രതീക്ഷകളാല്‍ തീരത്തൊരു യാത്ര അവര്‍ക്കിനിയുണ്ടോ ?

Post a Comment

Related Posts Plugin for WordPress, Blogger...