RSS
Container Icon

മൗനം, ശരി ദൂരം



ഒരു ക്ഷണത്തില്‍ 
ജനിച്ചോരെന്‍ കോപത്തില്‍ 
അകലം വളരുന്നതറിയാതെ,
തളര്‍ന്ന സ്നേഹവുമായി
ഞാനിന്നും നിന്നില്‍ തന്നെയാണ്.

മോചനം നേടിയ വാക്കുകള്‍
സംശയം മാത്രം ശേഷിപ്പിച്ച്
എവിടേയ്ക്കാണ്‌ നടന്നകന്നത് !
കഥയറിയാത്ത കണ്ണുകളിന്നും‍,
കാലം മറന്നു
നിന്‍റെ വാക്കിന്‍ വക്കുകള്‍
തേച്ചു മിനുക്കുകയാണ് .

ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ
ആ കരങ്ങള്‍ കാത്തത്
ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന്‍ മനസ്സും
പ്രതിഫലിക്കാതെ പോയതെന്തേ?

നീയെന്‍റെ
ചോദ്യങ്ങളെയാണ് വെറുക്കുന്നതെങ്കില്‍,
മത്സരിക്കാന്‍ മടിച്ചു
അവയെന്നോ എന്നില്‍ തന്നെ
ഇല്ലാതായിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

സൗഗന്ധികം said...

കോപം, അതു നന്നല്ല. എന്നാൽ കവിത വളരെ നന്നായിരിക്കുന്നു, കേട്ടോ.? :) മാധവിക്കുട്ടിയാണോ ഫേവറേറ്റ് റൈറ്റെർ.? THAT PHOTO...

ശുഭാശംസകൾ...

ഡെയ്സി said...

ഇഷ്ടമുള്ളവരോടല്ലേ കോപിക്കാനും കഴിയൂ .... S !
എനിക്ക് മനസ്സിലാവുന്ന വരികള്‍ എഴുതുന്ന, ഞാന്‍ വായിച്ചു പോവുന്ന എല്ലാവരേം ഇഷ്ടമാണ്,നന്ദിത മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നവള്‍!... ....വായിച്ചു മടുക്കാത്തതും ആ വരികളാണ്. പക്ഷെ പ്രണയത്തെ പ്രണയിച്ച ആ പ്രണയിനിയെ ഒരുപാടിഷ്ടം. ഫോട്ടോ വെറുതെ ഇട്ടതാണ്...

UMA said...

"ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ
ആ കരങ്ങള്‍ കാത്തത്"

ഈ വരികൾ നല്ല ഇഷ്ടായി.
ഈ പോസ്റ്റും ഇതിനു മുന്നത്തെ പോസ്റ്റും അതിനേക്കാൾ ഇഷ്ടായി .
എഴുത്തുകാരിയോടുള്ള ഇഷ്ടം പറയൂല്ല.

:)

ഡെയ്സി said...

ഉമാ....

മൌനം said...

ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന്‍ മനസ്സും
പ്രതിഫലിക്കാതെ പോയതെന്തേ?

നീയെന്‍റെ
ചോദ്യങ്ങളെയാണ് വെറുക്കുന്നതെങ്കില്‍,
മത്സരിക്കാന്‍ മടിച്ചു
അവയെന്നോ എന്നില്‍ തന്നെ
ഇല്ലാതായിരിക്കുന്നു...... മനോഹരം... ഹൃദ്യം

Post a Comment

Related Posts Plugin for WordPress, Blogger...