കൂട്ടം തെറ്റി പറക്കുന്ന പക്ഷിയെ കണ്ട്-
ചിറകിനായ് വിതുമ്പിയ എന്റെ ചുണ്ടില്‍
വിരിഞ്ഞത് നിന്റെ ചിരിയായിരുന്നു,
നീ വരച്ചിട്ട എന്റെ മുഖമുള്ള ഒരു പക്ഷിയില്‍ പിറന്ന ചിരി!
എനിക്കും നിനക്കുമിടയില്‍ അക്ഷരങ്ങളില്ലായിരുന്നു-
എന്റെ മൌനം പോലും വായിച്ചെടുത്ത നിനക്ക്-
വാക്കുകളുടെ ആവശ്യം എന്തിന്!!!
നിറമുള്ള പേനകള്‍ വിറ്റ തെരുവോരങ്ങളില്‍-
നീ വിലയെറിഞ്ഞ ഒന്നിനും തെളിയുന്ന മഷിയില്ലായിരുന്നു .
ശബ്ദമറിയുന്നതിനുമുന്പേ ദിശതെറ്റിയെങ്കിലും -
ആ പേനയില്‍ പിറന്ന വരികള്‍ നീ വായിച്ചു!
മുറിവേറ്റതും മുറിവേല്‍പ്പിക്കുന്നതും നാവിനാലത്രേ!
ശബ്ദവും അക്ഷരങ്ങളും ഇല്ലാത്ത നമ്മുടെ ഹൃദയം-
നോവാതിരുന്നതും എന്തുകൊണ്ടെന്ന് ഞാനറിയുന്നു-
നിശബ്ദമായ ലോകത്ത്- ഇനിയും
മൌനമായി ഞാന്‍ നിന്നെ പ്രണയിക്കും
ഇന്നുവരെ അനുഭവിക്കാത്ത- ആത്മാവില്‍ പടരുന്ന സ്നേഹം,
നിന്റെ ചിന്തകള്‍ തീരും മുമ്പേ അറിയും,
ഇങ്ങു ദൂരെ ഈ പാതിജീവന് പിടയുന്ന വേദന!
കാഴ്ചക്കപ്പുറം ഒരു ദിവ്യാനുഭൂതി!

13 comments:
കൊള്ളാം മനോഹരം ഈ വരികള്‍ ...
പ്രണയത്തിന്റെ മൂര്‍ത്ത ഭാവം.. ശുദ്ധം, സ്പഷ്ടം ...!
ആശംസകള്‍
ബ്ലോഗുലതിലേക്ക് സ്വാഗതം....:)
മുറിവേറ്റതും മുറിവേല്‍പ്പിക്കുന്നതും നാവിനാലത്രേ!
നന്നായിട്ടുണ്ട്....ആശംസകള്‍...
എനിക്കും ഇഷ്ടായി.........ഇഷ്ടം !
ആശംസകള്‍
അസ്രുസ്
...
..ads by google! :
ഞാനെയ് ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ആകെ മൊത്തത്തില്‍ സൂപ്പര്‍...!!ഡിസൈന്‍ പ്രത്യേകിച്ച്!!
നന്നായിട്ടുണ്ട് കവിത.
നിശബ്ദമായ ലോകത്ത്- ഇനിയും
മൌനമായി ഞാന്‍ നിന്നെ പ്രണയിക്കും
ഇന്നുവരെ അനുഭവിക്കാത്ത- ആത്മാവില്‍ പടരുന്ന സ്നേഹം
നല്ല വരികള്‍.
ആശംസകള്‍..
നോവാതിരുന്നതും എന്തുകൊണ്ടെന്ന് ഞാനറിയുന്നു-
നിശബ്ദമായ ലോകത്ത്- ഇനിയും
മൌനമായി ഞാന്‍ നിന്നെ പ്രണയിക്കും.
പ്രണയിക്കൂ മതിവരുവോളം. ആശംസകൾ.
മൌനമായി ഞാന്‍ നിന്നെ പ്രണയിക്കും
ഇന്നുവരെ അനുഭവിക്കാത്ത- ആത്മാവില്‍ പടരുന്ന സ്നേഹം,
നിന്റെ ചിന്തകള്‍ തീരും മുമ്പേ അറിയും,
ഇങ്ങു ദൂരെ ഈ പാതിജീവന് പിടയുന്ന വേദന!
കാഴ്ചക്കപ്പുറം ഒരു ദിവ്യാനുഭൂതി! so gud dear......aashamasakal...
എനിക്കും നിനക്കുമിടയില്‍ അക്ഷരങ്ങളില്ലായിരുന്നു-
എന്റെ മൌനം പോലും വായിച്ചെടുത്ത നിനക്ക്-
വാക്കുകളുടെ ആവശ്യം എന്തിന്!!!
കവിതയില്‍ ജ്ഞാനം ഇമ്മിണി കമ്മിയാണ്
എങ്കിലും മനസ്സിലാകുന്ന നല്ല എഴുത്തുകള്‍
ഇഷ്ടപ്പെടാറുണ്ട്
നന്ദിയൊണ്ട് എല്ലാവര്ക്കും.
മേനോന് സര് പറഞ്ഞത് സത്യം. :)
എഴുതി തെളിയുവാൻ ആശംസകൾ...
നല്ല വരികള്‍ ...
നല്ല വരികള്‍ ...
നന്നായി......... ആശംസകള്‍
Post a Comment