RSS
Container Icon

"ആള്‍ക്കൂട്ടത്തില്‍ തനിയെ"







ഇവിടെ ഇത്തിരി നേരം ,

ഓര്‍മകളില്‍ കളി വള്ളം തുഴഞ്ഞൊരു, 

കുഞ്ഞു പാദസരം കിലുങ്ങി കരയിച്ചതില്‍,

പൊഴിഞ്ഞ മുത്തിനായ് തിരഞ്ഞു കുറച്ചു ദൂരം !


കരിയില കരയുമൊരിടവഴിയില്‍,

കണ്ടെടുത്തൊരാ വെള്ളിമുത്തിന്റെ മനസ്സ് പോലെ, 

നുറുങ്ങിയും കിലുങ്ങാതെ പിണങ്ങിയും, 

ഒരു തൊട്ടാവാടിയായ് ഞാനിന്നും നിന്നരികെ!


ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ചുരുകിനീറും, 

ദിനങ്ങളോരോന്നും പിറുപിറുത്തിഴയുമ്പോള്,‍ 

നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,

നിന്നെ മറന്നൊരു കോണിലിത്തിരിനേരം!


പതഞ്ഞു പാറിയ നീര്‍കുമിളകള്‍ പോലെ, 

മിഥ്യാസങ്കല്‍പ്പങ്ങളില്‍ ഞാനുമലഞ്ഞെങ്കില്‍,

മറവിയെ മോടിപിടിപ്പികാത്തമനസ്സുമായ്,

കുപ്പിവള തുണ്ടിലെന്‍ ‍ചിരിവിതറി ഇന്നുമിരുന്നേനെ!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

തന്നംതനിയേ

വള്ളുവനാടന്‍ said...

നന്നായിട്ടുണ്ട് ...ആശംസകള്‍

rameshkamyakam said...

ചിത്രം കൊതിപ്പിക്കുന്നു ഒന്നു വാരിയെടുക്കാൻ...വരികളും നന്നായി

PerfectFix Technical service LLC said...

നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,............
ആശംസകള്‍ ...

Post a Comment

Related Posts Plugin for WordPress, Blogger...