RSS
Container Icon

മരണം







മരണം,

അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,

നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.

നോവിക്കുന്ന നാവും, 

അഴുകുന്ന ശരീരവും കൈമുതലില്ലാതെ,

അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,

പുതിയൊരു കൂട് തേടിയുള്ള യാത്ര. 

വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-

പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-

ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-

ഒന്നാവുന്ന യാത്ര. 

അവിടെ നീയും ഞാനും ഇല്ലാതാവട്ടെ 

കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-

സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള ‍ 

ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര. 

ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

മരണം സുഖമുള്ള കാര്യമായിരിക്കുമോ?
അത് നീണ്ട ഒരു ഉറക്കം പോലെ സുഖദമായിരിക്കുമോ?

asrus irumbuzhi said...

അതിനെ തോല്‍പ്പിക്കാന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ...
നമ്മളെ സ്നേഹിക്കുന്നവരിലൂടെ നമ്മള്‍ വീണ്ടും ജീവിക്കും !
പക്ഷെ എന്ന് ആ ധനം(സ്നേഹം) നമുക്ക് നഷ്ട്ടമായോ...
ഇല്ലെന്നും ഉണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരവേ...
ഞാനും അലിഞ്ഞു അലിഞ്ഞു നേര്‍ത്ത് പോയി !

നല്ല വരികള്‍ Daisy
ആശംസകള്‍
അസ്രുസ്

Rainy Dreamz ( said...

മരണം,

അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,

നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.

എന്തോ ഈ വരികള്‍ എനിക്ക് തീരെ ദഹിക്കുന്നില്ല കേട്ടോ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ആരുടെ മരണമാ കുട്ട്യേ സുഖമുള്ള ഓര്‍മ്മയായുള്ളത് ? മരണം നഷ്ടമാകലാണ് എന്നേക്കും ...

Anonymous said...

Maranam..!
Haaaa...
Ee lokathil agni kazhinjal ettavum sathyamullathu..

Post a Comment

Related Posts Plugin for WordPress, Blogger...