RSS
Container Icon

സൈക്കിള്‍








മുറിവേറ്റതെങ്കിലും,

കാല്മുട്ടിലും കൈമുട്ടിലും-

മാഞ്ഞുപോവാതെ പോറലായ്-

കൈവിട്ടു പറന്ന സുഖമുള്ള ഓര്‍മ്മകള്‍. 

കമ്മ്യുണിസ്റ്റ് പച്ചയും ഉപ്പും-

നീറി ഒഴുകുമ്പോഴും-

ആശ്രയമില്ലാതെ ആദ്യമായ്-

വീഴ്ചകളെ മറന്നു,

ചവുട്ടിപ്പോയ ഇടവഴികള്‍!

കാലത്തിനൊപ്പം പുതിയ രൂപങ്ങളില്‍ -

യാത്ര തുടരുമ്പോഴും-

നിന്നോളം സുന്ദരമായ ഓര്മ-

നല്‍കുവാന്‍‍ വേറൊന്നിനും ആവുന്നില്ലല്ലോ -

എന്റെ കൊച്ചു സുഹൃത്തേ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ajith said...

വീണും എഴുന്നേറ്റും ഒടുക്കം ബാലന്‍സ് ചെയ്ത് ചവിട്ടുമ്പോളുള്ള ആ സന്തോഷം..ഹാ

Rainy Dreamz ( said...

കൊള്ളാലോ സൈക്കിളിനെ പോലും വെര്‍തെ വിടരുത് ട്ടാ കവയിത്രേ

Anonymous said...

"Communist pachayum uppum neeriyozhukumbol"

kunjile anubhavichittundalle aa kunju neettal...
Njanum othiri anubhavichittundu...
Kuttikkaalam orthupoyi...
Kavithayude moolyam nirnnayikkunnathu oru paruthivare nammude anubhavangalum ormakalumokkeya alle..

Post a Comment

Related Posts Plugin for WordPress, Blogger...