RSS
Container Icon

പ്രജനിക



കരഞ്ഞു വാടുന്ന കുഞ്ഞിനെയൊന്നു-
ചേര്‍ത്തു പിടിക്കാന്‍ മടിച്ചെന്ന പോലെ-
തിളക്കമറ്റ മഞ്ഞിച്ച കണ്ണുകള്‍,
നിസ്സങ്കതയോടെ, ‍
മാറില്‍ അമര്‍ന്ന കുഞ്ഞികൈകളെ മാറ്റുന്നു-
കുഞ്ഞിന്റെ മുഖം കാണാന്‍ കഴിയാത്ത വിധം-
അവളൊരു അന്ധയാണെന്ന് തോന്നിച്ചു!
ദീര്‍ഘനേരത്തെ വിരസത തീര്‍ത്ത്,
നടന്നടുത്ത പുരുഷനും സ്ത്രീക്കും കുഞ്ഞിനെ കൈമാറി-
തിരിഞ്ഞൊന്നു നോക്കാന്‍ പോലും ഭയപെട്ട്-
ഏതോ അദ്രിശ്യമായ കരങ്ങളാല്‍ ചലിക്കും വിധം
ജീവനില്ലാത്ത കാലടികള്‍ പതുക്കെ നീങ്ങുന്നു!
നിശബ്ധമായ ഇടനാഴിയിലൊരു കോണില്,
കണ്ണീരു വീഴാത്ത പൊട്ടിക്കരച്ചിലിന് ‍ ഈരടികള്‍ ,
മുഖം മൂടിപ്പിടിച്ച സാരിത്തുമ്പ്-
നനയാന്‍ മടിച്ചെന്നപോലെ!
ഒഴുകിതീര്‍ന്നു ദുഖമൊന്നു ശമിക്കാന്‍-
അവളില്‍ കണ്ണ്നീരില്ലെന്നു തോന്നി.
സ്ത്രീയെ,
പാലും രക്തവും ഊറ്റിക്കുടിച്,
നിന്നസ്ഥികളെ വെള്ളമാക്കി-ഒടുവില്‍
അനാഥാലയത്തിനും, തെരുവോരങ്ങളിലും ബാക്കിയാക്കി-
അമ്മയെന്ന് വിളിക്കാന്‍ മടിച്ച്, മറവിയിലേക്ക് പോവുന്ന-
പുന്നാര മക്കള്‍ നല്‍കുന്ന പരിവേഷത്തിന്റെ-
വികൃത മുഖം നിന്നിലില്ലല്ലോ!
വാടകക്കൊരു അമ്മയെങ്കിലും നീ ഭാഗ്യമുള്ളവള്‍!
സൃഷ്ട്ടിയുടെ ഏതോ ഒരു നിമിഷത്തില്‍,
പെണ്ണിന്റെ പൂര്‍ണ്ണത നിഷേധിക്കപെട്ട-
അമ്മമാരുടെ സ്വപ്‌നങ്ങള്‍ നിക്ഷേപിച്ച നിധി-
നിന്റെ ഗര്‍ഭ-പാത്രം!
അടുത്ത പത്തുമാസത്തിന്നവകാശി,
വേച്ചു പോകുന്ന മനസ്സും ശരീരവും ചേര്‍ത്തു പിടിച്ച്,
അവള്‍ വീണ്ടും നടന്നു നീങ്ങുന്നു
മക്കളാല്‍ ദുഃഖം പേറന്ടാത്തവള് ,നിധിയുടെ കാവല്‍ക്കാരി!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ഷൈജു.എ.എച്ച് said...

ഹൃദയ സ്പര്‍ശിയായ കവിത....

ഓരോ വരികളില്‍ ഓരോ ഭാവങ്ങള്‍...
മക്കള്‍ എത്ര തെറ്റ് ചെയ്താലും തള്ളി പറയാതെ എല്ലാം സഹിക്കുന്ന അമ്മ..
നിധി പോലെ കാത്തു സൂക്ഷിച്ചു വളര്‍ത്തി അവസാനം ഒരു അവകാശവും ഒരിറ്റു സ്നേഹം പോയിട്ട് കരുണ പോലും കാണിക്കാതെ വാര്‍ദ്ധക്യത്തില്‍ മക്കളാല്‍ പുറം തള്ളപ്പെടുന്ന
അവസ്ഥ. എങ്ങനെ ചെയ്യുന്ന മക്കള്‍ക്കും ഒരുനാള്‍ ഇതു പോലെ ഒരു അവസ്ഥ വരും... അന്നേ അവര്‍ കണ്ണ് തുറക്കൂ..

ഈ കവിത എങ്ങനെ ചെയ്യുന്നവരുടെ കണ്ണ് മാത്രമല്ല മനസ്സും തുറപ്പിക്കട്ടെ ....

അനിയത്തിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു....സസ്നേഹം.

www.ettavattam.blogspot.com

Anonymous said...

Pettavalormma...
Pinne...
Pottunnavaloramma...

Oduvil...
Mulayoottaan
vilakyoru paalkuppiyum...

Haaa..!
Kashtam..
Lokame tharavaadu..!

ajith said...

:)

Rainy Dreamz ( said...

kollam Keep Writing ...!

rameshkamyakam said...

അവള്‍ വീണ്ടും നടന്നു നീങ്ങുന്നു
മക്കളാല്‍ ദുഃഖം പേറന്ടാത്തവള് ,നിധിയുടെ കാവല്‍ക്കാരി!നല്ല വരി.
ഡെയ്സി, അക്ഷരത്തെറ്റ് കവിതയുടെ മാറ്റ് കുറയ്ക്കും.

Post a Comment

Related Posts Plugin for WordPress, Blogger...