RSS
Container Icon

പ്രഹേളിക



കാറ്റിന്റെ ചിറകിലേറി മഴയുടെ നാട്ടിലേക്കൊരു യാത്ര പോവണം 

പച്ചപുതച്ച മലഞ്ചെരുവില്‍ മഴയെ കാത്ത് തനിച്ചിരിക്കണം 

‍അവള്‍ വരുമ്പോള്‍ ആദ്യതുള്ളിക്കായൊന്നുയര്‍ന്നു ചാടണം 

കൈക്കുമ്പിളിലവളുടെ തണുത്ത രുചി നിറയ്ക്കണം 

ചന്നം പിന്നം ചാറിത്തുടങ്ങുമ്പോള് 

കലപില പറഞ്ഞവളെ ആര്‍ത്തു പെയ്യിക്കണം 

നടന്നും ഇരുന്നും കിടന്നും മഴ കാണേ-

‍മനസ്സില്‍ ഒതുക്കിയ മോഹങ്ങളെല്ലാം നനഞ്ഞറിയണം

രാഗലയങ്ങളിഴ ചേരുകില്ലെങ്കിലും 

എന്‍ പ്രിയ ഗാനങ്ങള്‍ ഉറക്കെ പാടണം

‍ഓര്‍മയിലെ ചിരിനുറുങ്ങില് തലയറഞ്ഞെന്‍ മിഴിയുതിരണം, 

മഴയൊച്ചയതിനെയും കവച്ചെന്നെ നനയിക്കുമ്പോള്‍-

ചുമരുകളെ ഭയക്കാതെനിക്ക് പൊട്ടിക്കരയണം 

തമ്മിലറിഞൊടുവില്‍ തിരികെയെത്തുമ്പോള്‍-

വിലക്കുകളും ശാസനകുളും എന്നെ ബന്ധിക്കരുത്.

നനഞ്ഞ താരയിന്‍ പൊരുള്‍ തേടിയവരന്നെ താണ്ടുമ്പോള്‍ 

കാറ്റിന്റെ ചിറകിലേറി എനിക്കൊരു പ്രഹേളികയാവണം !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

ajith said...

മൂന്നാറോ പീരുമേടോ സജസ്റ്റ് ചെയ്യുന്നു

Anonymous said...

Kaattinte chirakileri enikku aa manju puthapponnu thodanam...

Ennittaarumariyaathe athiloru thulliyay mannilekkenikku ooliyidanam...

Avideyum njan ninni thirayum...

Oduvil oru mazhathulliyaay njan ninte kavilthadathil chekkerumbol...

Ninte kailaalana enikku veendumoru andhyachumbanamekum...

Pinne...
Anganeyangane...
Veendum neelima parakkum aakaasathilekku...

Post a Comment

Related Posts Plugin for WordPress, Blogger...