RSS
Container Icon

നൊമ്പരമഴ



ഒരു മഴപ്പാതിരയ്ക്കാണ്,

പവിഴം പോല്‍ തിളങ്ങുമവള്‍-

ഒരു തുള്ളിയുടെ ഭാരത്തിലൊതുങ്ങി,

എന്നിലേക്ക്‌ ഞെട്ടറ്റു വീണത്. 

സാന്ത്വന സ്പര്‍ശത്തില് ഉയരുന്ന ഹൃദയസ്പന്ദനം.

തലോടിയ വിരല്‍തുമ്പില്‍ മരണമിടുപ്പുകള്‍,.! 

മിഴിനീര്‍ പൊഴിച്ചു ഞാനവളെ നനച്ചില്ല,

മോഹഗന്ധത്തിലമരുമവള്‍ ഒരുവേള, ഉണര്ന്നെങ്കിലോ!

സ്നേഹത്തിന്റെ വെളുത്ത ഇതളുകള്‍, 

കരച്ചിലായ്  പെയ്തു വീഴുന്ന മഴയില്‍ ഒരോര്‍മ്മ!‍

കിനിഞ്ഞിറങ്ങുന്ന സ്വപ്നങ്ങളില്‍ താനേ ചുവക്കുന്ന-

അവള്‍ നഷട്ടവസന്തത്തിന്‍ പവിഴമല്ലി ! 

ഇന്നും,കരള്‍പൂവില്‍ വിരിഞ്ഞു നില്‍ക്കും മഴനൊമ്പരം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

നൊമ്പരമഴ

rameshkamyakam said...

നന്നായി

asrus irumbuzhi said...

ചിലത് നമ്മെ നൊമ്പരപ്പെടുത്തികൊണ്ടേയിരിക്കും..പക്ഷെ അതിലുമുണ്ടാകും ഒരു സുഖം !
നല്ല വരികള്‍ Daisy
ആശംസകളോടെ
അസ്രുസ്

Anonymous said...

Oru bookokke ezhuthuvaan samayamaayi ketto.

Raees hidaya said...

മഴ നൊമ്പരം

Post a Comment

Related Posts Plugin for WordPress, Blogger...