RSS
Container Icon

ഓര്‍മ്മച്ചെപ്പ്




ചിതലിനോട് മത്സരിച്ചിന്നുഞാനെന്‍ ഓര്‍മ്മച്ചെപ്പ് തുറന്നു.

വരികള്‍ മാഞ്ഞും മറഞ്ഞും കീറലുകള്‍ വീണ എന്റെ മനസ്സുപോലെ,

മണ്ണ് ചികഞ്ഞു മാറ്റിയോരെഴുത്തെന്‍-നേര്‍ക്ക്‌ നീണ്ടു.

കരളിന്റെ പാതിയില്‍ നിന്റെ മുഖവും ചിരിയും ചിത്രങ്ങളും-

ഏതു ലഹരിയിലുമെന്നെ തളര്ത്തുമ്പോഴും,

അമൂല്യമായതൊന്നും ഇല്ലാതിരുന്നയെന്‍ കലവറയില്‍-

നിധിപോലെ സൂക്ഷിച്ച നാല് വരികള്‍.

നിറമുള്ളതും നിറമില്ലാത്തതുമായനേകം കുപ്പികളില്‍-

നുരഞ്ഞു പൊങ്ങിയ പ്രണയമിന്നിതായെന്‍ പാനപാത്രം നിറക്കുന്നു.

സിരകളില്‍ പടരുന്ന തീയ്യിലും കത്തിതീരാതെ നീ- 

ഓരോ അണുവിലും പടര്‍ന്നു കയറുന്നു വിഷം തീണ്ടിയപോല്!‍ 

പാതിമരിച്ച എന്നെ സ്വതന്ത്രമാക്കുക! 

അടയുന്ന കണ്ണുകളില്‍ കാഴ്ചകളെല്ലാം ഒടുങ്ങുമ്പോള്‍, 

അവശേഷിച്ച തുടിപ്പുകള്‍ നേര്‍ത്തു തുടങ്ങുമ്പോള്‍, 

എന്റെ ഹൃദയം എനിക്കുവേണം!

പലതവണയുരുവിടും നാവിലൊരു നുണ സത്യമാവുമെങ്കില്‍-

പറയുക, നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന്!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

നുണ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകുമോ...??

Anonymous said...

Ajith sir,
Sathyamaakilla. Orupakshe nunayanaakan saadhichennirikkum.

Anonymous said...

Oro photosinum athintethaaya pradhanyam eppozhum Daisy nalkaarundu. Ippo enthupatti.

Asha said...

കരളിന്റെ പാതിയില്‍ നിന്റെ മുഖവും ചിരിയും ചിത്രങ്ങളും-

ഏതു ലഹരിയിലുമെന്നെ തളര്ത്തുമ്പോഴും,

അമൂല്യമായതൊന്നും ഇല്ലാതിരുന്നയെന്‍ കലവറയില്‍-

നിധിപോലെ സൂക്ഷിച്ച നാല് വരികള്‍.വരികള്‍ ഇഷ്ടായിട്ടോ....ആശംസകള്‍...

Post a Comment

Related Posts Plugin for WordPress, Blogger...