RSS
Container Icon

തുളസി









അന്നാണ് ഞാനത്രയേറെ നിന്നെ ശ്രദ്ധിച്ചത്-

കൊരുത്തിട്ട മാലയില്‍ ഒന്നാവുന്ന-

രണ്ടു ജീവിതങ്ങള്‍.

ഒപ്പം, നീ എന്റെ മനസ്സിലും.

പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം ‍ കണ്ടു,

ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും -

നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..

അവയോടു മത്സരിച്ചെന്നവണ്ണം-

ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത്‌ രസിക്കുന്നു.

നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം-

നിന്നോളം ശുദ്ധമായ്‌ പവനനില്‍ അലിയുന്നു

അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ-

അസൂയ-പൂണ്ടെന്റെ വിരലുകള്‍-

നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-

അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

ajith said...

തുളസിക്കതിര്‍

Asha said...

Daisy...കവിതയും ചിത്രവും ഇഷ്ടായിട്ടോ...പിന്നെ ഈ പേരും കൊള്ളാംട്ടോ...

"അസൂയ-പൂണ്ടെന്റെ വിരലുകള്‍-
നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-
അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു."
അറിയാതെ ആ തുളസിക്കതിര്‍ ഇറുക്കാന്‍ ഞാനും വെമ്പല്‍ കൊള്ളുന്നു...
ദീപാവലി ആശംസകളും ശുഭരാത്രിയും..

rameshkamyakam said...

ഈ നൈർമല്യം ജീവിതത്തിന് മുതൽക്കൂട്ടാകട്ടെ.

Ajeesh Lal said...

Oru smbavondaayi.. Njan msg ayakkam...
Chilappo Daisy njettillaayirikkam.. Pakshe..!
Njan enthaayalum njetti.

ഡെയ്സി said...

Thank You Asha. Belated Diwali Wishes.

ഡെയ്സി said...

AjithG & RameshG Tnx :)

ഡെയ്സി said...

ഞെട്ടിച്ചു കൊണ്ട് ഒരു തവണ കൂടെ......
Ajeesh

Ajeesh Lal said...

Enikku nalla paniyaanu..
Daisyaa utharavaadhi.

Post a Comment

Related Posts Plugin for WordPress, Blogger...